സൂരജ് പാലക്കാരൻ| Photo Courtesy: https://www.facebook.com/Soorajsathkarma/
കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച യു ട്യൂബറെ കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസിനായില്ല. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ട യു ട്യൂബര്‍ ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഒളിവില്‍ പോയ പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന് എന്ന സൂരജ് വി. സുകുമാറാണ് വെള്ളിയാഴ്ച രാവിലെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി.പി. നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാര്‍) പരാതി നല്കിയ യുവതിയെ യു ട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിച്ച സൂരജിനെതിരേ യുവതിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം തുടങ്ങിയവ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ സൂരജ് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
ഇതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സൂരജ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വിലയിരുത്തി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി. കേസ് പരിഗണിക്കവേ നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് ആരോപണം ഉന്നയിക്കുന്നതു പോലെയല്ല ഓണ്‍ലൈനില്‍ ഉന്നയിക്കുന്ന മോശം പരാമര്‍ശങ്ങളെന്നും ലോകത്തെവിടെ നിന്നും അത് കാണാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍.
Content Highlights: youtuber sooraj palakkaran remanded by court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..