തഗ്ഗൊന്നും ഏറ്റില്ല! 'വിക്കി തഗ്ഗി'നെ എക്‌സൈസ് പിന്തുടര്‍ന്നത് 20 കി.മീ, പിടിയിലായപ്പോഴും ലഹരിയില്‍


വിഘ്‌നേഷ് വിഷ്ണു, വിനീത്

പാലക്കാട്: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിന്‍ കാറില്‍ കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. പാലക്കാട് എക്സൈസ് ഇന്‍സ്‌പെക്ടറുടെ സ്‌ക്വാഡും പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആലപ്പുഴ സ്വദേശികളായ കാര്‍ത്തികപ്പിള്ളി കൃഷ്ണപുരം സ്വദേശി വിനീത് (28) യൂട്യൂബ് വ്‌ളോഗറായ മാവേലിക്കര ചുനക്കര സൗത്ത് സ്വദേശി വിഘ്‌നേഷ് വേണു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 20.34 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് എക്സൈസ് സംഘം പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ ചന്ദ്രനഗറിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വാഹനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വ്‌ളോഗറും സുഹൃത്തും ഇതുവഴി കാറിലെത്തിയത്. വാഹനം നിര്‍ത്താതെ പോയ ഇവരെ ഏകദേശം ഇരുപത് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് എക്‌സൈസ് പിടികൂടിയത്. തുടര്‍ന്ന് കാറിലെ ഗിയര്‍ ലിവറിന് സമീപം ഒളിപ്പിച്ചനിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കാറില്‍നിന്ന് ഒരു തോക്കും വാളും കണ്ടെടുത്തിട്ടുണ്ട്. പിടികൂടുന്ന സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് എക്‌സൈസ് പറയുന്നത്. പരസ്പരവിരുദ്ധമായി പലതും സംസാരിച്ചിരുന്നതായും എക്‌സൈസ് പറഞ്ഞു.

പിടിയിലായ വിഘ്‌നേഷ് വിഷ്ണു 'വിക്കി തഗ്ഗ്' എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ആളാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം എട്ടുലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. യൂട്യൂബര്‍ കൂടിയായ 'വിക്കി തഗ്ഗ്' ലഹരിമരുന്നിനെതിരേ അടക്കം വീഡിയോകള്‍ ചെയ്തിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Content Highlights: youtuber and social media influencer wikky thug arrested with drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented