അരുൺസിങ് , രാഹുൽ, സജീവ്
ചാത്തന്നൂർ: യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചാത്തന്നൂർ കാരംകോട് അതിർത്തിവിളവീട്ടിൽ അരുൺസിങ് (29), കാരംകോട് ചരുവിള പുത്തൻവീട്ടിൽ രാഹുൽ (30), ചാത്തന്നൂർ ഏറം താന്നിവിളവീട്ടിൽ സജീവ് (39) എന്നിവരാണ് പടിയിലായത്. ചാത്തന്നൂർ കോയിപ്പാട് സ്വദേശി അഭിലാഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കോതേരി ജങ്‌ഷനിൽ ആണ് സംഭവം. കടയിൽ ജ്യൂസ് കുടിക്കാനെത്തിയ യുവാവ് കടയുടമയായ യുവതിയോട് മോശമായി സംസാരിച്ചു. ഇത് യുവതിയുടെ സുഹൃത്തുക്കളായ ചാത്തന്നൂർ കോയിപ്പാട് സ്വദേശി അഭിലാഷും അനന്തുവും ചോദ്യംചെയ്തു.
അവിടെനിന്ന് മടങ്ങിപ്പോയ യുവാവ് മറ്റ് രണ്ടുപേരുമായിയെത്തി അഭിലാഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും കടയിലെ കസേരകൾ തകർക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: youth stabbed at kollam 3 arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..