അവിഹിതബന്ധമെന്ന്‌ സംശയം; കൊച്ചിയില്‍ യുവാവിനെ അടിച്ചുകൊന്നു, പ്രതി പിടിയില്‍


ബിനില്‍ \ മാതൃഭൂമി ന്യൂസ്‌

പാലക്കാട് സ്വദേശിയും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പോലീസ് പിടികൂടി. സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട അജയ്.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ | Screengrab: മാതൃഭൂമി ന്യൂസ്‌

കൊച്ചി: നെട്ടൂരില്‍ യുവാവിനെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്നു. പാലക്കാട് സ്വദേശിയും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പോലീസ് പിടികൂടി. സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട അജയ്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നെട്ടൂരിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തെ ഒയോ ഹോട്ടലില്‍ താമസിക്കുകയായിരുന്നു അജയ്. പോലീസ് എത്തി മൃതദേഹം മാറ്റിയ ശേഷമാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇതേ ഹോട്ടലിന് മുന്നില്‍ മുന്‍പും സമാനമായ സംഭവങ്ങളുണ്ടായെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നുമണ് നാട്ടുകാര്‍ പറഞ്ഞു.



രാത്രി 12.30ന് സുരേഷ് ഭാര്യക്കൊപ്പം സ്വന്തം കാറില്‍ നെട്ടൂരിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് അജയുമായി തര്‍ക്കമുണ്ടായി. ഹോട്ടലിന് പുറത്ത് വെച്ച് സംസാരിക്കുകയും അതിന് ശേഷം സംഘര്‍ഷമുണ്ടാകുകയും ചെയ്തപ്പോള്‍ തലയ്ക്ക് അടിയേറ്റാണ് മരണം സംഭവിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിലത്ത് വീണ അജയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആവര്‍ത്തിച്ച് തലയില്‍ അടിക്കുകയായിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാത്രമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. അതിനാല്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. കൊല്ലപ്പെട്ടയാളും പ്രതിയും പാലക്കാട് സ്വദേശികളാണ്.

ഏത് സാഹചര്യത്തിലാണ് ഇവര്‍ കൊച്ചിയിലെത്തി എന്നതുള്‍പ്പെടെ വിശദമായി അന്വേഷണം വേണമെന്ന നിലപാടാണ് പോലീസിന്. ഈ ഹോട്ടല്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന പരാതിയുണ്ട് നാട്ടുകാര്‍ക്കും.

Content Highlights: murder, kochi, ajay, arrest, suresh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented