സർഫാസ്
തിരൂരങ്ങാടി: ഇടപാടുകാരില്‍നിന്നായി ശേഖരിച്ച 64.5 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന കേസില്‍ സഹകരണബാങ്ക് കളക്ഷന്‍ ഏജന്റായ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍.
തിരൂരങ്ങാടി സഹകരണബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റ് കക്കാട് പങ്ങിണിക്കാടന്‍ സര്‍ഫാസി(42)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.
28 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
നൂറ്ററുപതോളം അക്കൗണ്ടുകളില്‍നിന്നായി 64.5 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായി ബാങ്കിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് സെക്രട്ടറി അറിയിച്ചു. 53 അക്കൗണ്ടുകളില്‍ നടത്തിയ 30 ലക്ഷം രൂപയുടെ തിരിമറി സംബന്ധിച്ച റിപ്പോര്‍ട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തിരൂരങ്ങാടി സഹകരണ അസി. രജിസ്ട്രാര്‍ പ്രേംരാജ് പറഞ്ഞു. ജോ. രജിസ്ട്രാറുടെ തീരുമാനമനുസരിച്ചാകും തുടര്‍നടപടി.
സര്‍ഫാസിനെ കാണാതായതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ഇടപാടുകാരുടെ പണം ബാങ്കിലടയ്ക്കാതെ തിരിമറി നടത്തിയതായി ബാങ്ക് അധികൃതരും പോലീസില്‍ പരാതിനല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച അറസ്റ്റിലായത്.
ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടെന്നും നിക്ഷേപിച്ച തുകയുടെ ഉത്തരവാദിത്വവും സുരക്ഷയും ബാങ്കിനാണെന്നും പണം യഥാസമയം തിരിച്ചുനല്‍കുമെന്നും ബാങ്ക് പ്രസിഡന്റ് പത്രക്കുറിപ്പില്‍ അറിയിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോ -ഓര്‍ഡിനേറ്ററുമായിരുന്നു സര്‍ഫാസ്. സംഘടനാ തത്ത്വങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സ്ഥാനങ്ങളില്‍നിന്നു നീക്കിയതായി സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
64.5 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം
Content Highlights: Youth League Leader
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..