ഇതരസമുദായത്തിലുള്ള യുവതിയുമായി അടുപ്പം; യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ സഹോദരന്‍


കൊല്ലപ്പെട്ട വിജയ കാംബ്ലെ | Screengrab: NDTV

കലബുര്‍ഗി: ഇതരസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കലബുര്‍ഗി സ്വദേശിയായ വിജയ കാംബ്ലെ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷഹാബുദ്ദീന്‍ (19), ഇയാളുടെ സുഹൃത്ത് നവാസ് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വിജയയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചാണ് സംഘം കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മുന്‍പുതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് വിജയയുടെ അമ്മ പറയുന്നു.

തിങ്കളാഴ്ച രാത്രി വാഡിയിലെ റെയില്‍വേ പാലത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്. വിജയയും ഒരു സുഹൃത്തും ഇവിടെ സംസാരിച്ചിരിക്കുന്നതിനിടെ രണ്ട് പേര്‍ എത്തി. തുടര്‍ന്ന് വാക്കേറ്റത്തിലേര്‍പ്പെടുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വിജയക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിജയയുടെ അമ്മ ആരോപിക്കുന്നത്. സഹോദരനും മറ്റ് രണ്ട് പേരും ചേര്‍ന്ന് വീട്ടിലെത്തി മകന്‍ പിന്‍മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറയുന്നു. മകനെ കൊലപ്പെടുത്തരുതെന്നും പിന്‍മാറുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അവര്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും വിജയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Content Highlights: youth killed for interfaith relationship in kalaburgi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented