അനസ് ഉമ്മയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് പോലീസുകാരന്റെ മൊഴി, കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല


Screengrab: Mathrubhumi News

പാലക്കാട്: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ മൊഴി പുറത്ത്. കൊല്ലപ്പെട്ട അനസ് ഉമ്മയെ അധിക്ഷേപിച്ച് സംസാരിച്ചതിലുള്ള പ്രകോപനത്തിലാണ് സഹോദരനൊപ്പം പോയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മര്‍ദിച്ചതെന്നുമാണ് പോലീസുകാരനായ റഫീക്കിന്റെ മൊഴി. കേസില്‍ പോലീസുകാരനായ റഫീക്ക് രണ്ടാംപ്രതിയും ഇയാളുടെ സഹോദരനായ ഫിറോസ് ഒന്നാം പ്രതിയുമാണ്.

പാലക്കാട് വിക്ടോറിയ കോളേജിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സഹോദരങ്ങളായ ഫിറോസും റഫീക്കും ബൈക്കിലെത്തി അനസ് എന്ന യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചത്. തലയ്ക്കടിയേറ്റ അനസിനെ പിന്നീട് ഇരുവരും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റെന്ന് പറഞ്ഞാണ് ഇവര്‍ അനസിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അപകടം നടന്നതിന്റെ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് സംഭവസ്ഥലത്ത് മര്‍ദനം നടന്നതായുള്ള വിവരം ലഭിച്ചത്. ഇതോടെ ഫിറോസിനെ ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനായ റഫീക്കിനെതിരേ ആദ്യം കേസെടുത്തിരുന്നില്ല. യുവാവിനെ മര്‍ദിച്ചത് ഫിറോസ് ഒറ്റയ്ക്കാണെന്നും മര്‍ദിക്കാന്‍ പോവുകയാണെന്ന കാര്യം റഫീക്കിന് അറിയില്ലെന്നുമായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. ഇതോടെ പോലീസിനെതിരേ വ്യാപകമായ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് റഫീക്കിനെ രണ്ടാംപ്രതിയാക്കി പോലീസ് കേസെടുത്തത്.

ഫിറോസും റഫീക്കും ബൈക്കില്‍ അനസിന് സമീപമെത്തുകയും പിന്നിലിരുന്ന ഫിറോസ് ബൈക്കില്‍നിന്നിറങ്ങി അനസിനെ ബാറ്റുപയോഗിച്ച് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന റഫീക്ക് മര്‍ദനം നോക്കിനില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. ആദ്യത്തെ അടി കാലിലും രണ്ടാമത്തെ അടി തലയ്ക്കുപിന്നിലുമാണ് ഏറ്റത്. ഇതോടെ കുഴഞ്ഞുവീണ യുവാവിനെ അടിച്ചവര്‍ തന്നെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമാണ്.

എട്ടുവര്‍ഷം മുമ്പാണ് റഫീക്ക് സര്‍വീസില്‍ കയറിയത്. റഫീക്ക് നിലവില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. സംഭവം നടക്കുന്ന ദിവസം റഫീക്ക് അവധിയിലായിരുന്നുവെന്നും പോലീസ് പറയുന്നു.


Content Highlights: youth killed by brothers in palakkad accused policeman given statement to police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented