യുവാവിനെ തലയറുത്ത് കൊന്നു; വെട്ടിമാറ്റിയ തലകൊണ്ട് അക്രമികള്‍ 'ഫുട്‌ബോള്‍' കളിച്ചെന്നും മൊഴി


ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

പ്രതീകാത്മകചിത്രം

മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തലയറുത്ത് കൊന്നു. മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശി മഹേഷ് മെഷ്രാമി(35)നെയാണ് 15 അംഗസംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഏകദേശം 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ തലയറുത്ത് മാറ്റുകയും ചെയ്തു.



യുവാവിനെ കൊലപ്പെടുത്തിയ ശേഷം അറത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമിസംഘം 'ഫുട്‌ബോള്‍' കളിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അറത്തുമാറ്റിയ തല, പ്രതികള്‍ തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. ഇതിന് 50 മീറ്റര്‍ അകലെയാണ് അറത്തുമാറ്റിയ തല കണ്ടെത്തിയതെന്നും 'ടൈംസ് നൗ' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: youth killed and his head chopped off in maharashtra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented