ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി; വില പറഞ്ഞുറപ്പിച്ച ശേഷം ബൈക്കുമായി കടന്നയാള്‍ അറസ്റ്റില്‍


വിഷ്ണു

ചേര്‍പ്പ്: ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്‍കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.

ചേര്‍പ്പ് അമ്മാടം സ്വദേശിയാണ് പരാതിക്കാരന്‍. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

പതിവുപോലെ ബൈക്ക് തട്ടിയെടുത്തശേഷം ഇയാള്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ആരുമായും ബന്ധമില്ലാതെ മൂവാറ്റുപുഴ ഭാഗത്ത് കഴിഞ്ഞുവരുകയുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴ പോലീസിന്റെകൂടി സഹായത്തോടെയാണ് പിടികൂടിയത്. പത്തനംതിട്ടയില്‍ വാഹനമോഷണത്തിനും മലയാലപ്പുഴയില്‍ അടിപിടികേസിലും പ്രതിയായ ഇയാള്‍ തൃക്കാക്കരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയുടെ സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ്.

Content Highlights: Youth held for bike theft in Thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented