മനീഷ് മനോഹരൻ
കൂടല്‍: സ്കൂള്‍ വിദ്യാര്‍ഥിയുടെ പഠനാവശ്യത്തിനുള്ള മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ അറസ്റ്റുചെയ്തു. കൂടല്‍ മണ്ഡലം വൈസ് പ്രസിഡന്റ് മുറിഞ്ഞകല്‍ മനീഷ് വിലാസത്തില്‍ മനീഷ് മനോഹരനെയാണ് (32) കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പഠനാവശ്യത്തിന് 15 വയസ്സുകാരന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലേക്ക് നിരന്തരം വാട്സാപ്പ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് കൂടല്‍ പോലീസ് അറിയിച്ചു.
മാര്‍ച്ച് ഏഴുമുതല്‍ 12 വരെയുള്ള കാലയളവിലാണ് വിദ്യാര്‍ഥിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. പഠനത്തില്‍ മികവ് കാട്ടിയിരുന്ന വിദ്യാര്‍ഥി പിന്നാക്കം പോയതിനെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇത് വ്യക്തമായത്.
അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പോലീസിനെ അറിയിക്കുകമായിരുന്നു. പോക്സോ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മനീഷിനെ റിമാന്‍ഡുചെയ്തു.
Content Highlights: youth congress local leader arrested for sending obscene messages to school student
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..