കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു


സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയില്‍ പുതിയ യൂണിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

Screengrab: Mathrubhumi News

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. പഞ്ചായത്ത് അംഗവും സംഘവും വീട്ടില്‍ കയറി ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, മണ്ഡലം നേതാവ് ആന്റോ ആന്റണി എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ചത്. സി.പി.എം. പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാള്‍ കമ്പി വടികൊണ്ട് അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി മനുവിന്റെ വീട്ടിലേക്കാണ് ബൈജുവും സംഘവും ഇരച്ചെത്തിയത്. തുടര്‍ന്ന് കമ്പി വടികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനുവും ആന്റോയും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതില്‍ പ്രകോപിതരായാണ് സി.പി.എം. നേതാവും സംഘവും അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, ഇത് രാഷ്ട്രീയവിഷയമല്ലെന്നും അതിര്‍ത്തി തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

മനുവിന്റെ അയല്‍ക്കാരനായ മജുവുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അടുത്തിടെ ഇവിടെ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉണ്ടായത്. ഇതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

എന്നാല്‍, സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയില്‍ പുതിയ യൂണിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു മരണവീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുകയും സഹായിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

പോലീസിന്റെ ഒത്താശയോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. പഞ്ചായത്ത് അംഗവും സംഘവും ആക്രമിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.യും ആരോപിച്ചു. മതിലിന്റെ പ്രശ്‌നമെല്ലാം എത്രയോ മുമ്പ് നടന്നതാണ്. അല്ലെങ്കിലും മതിലിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ആരെങ്കിലും അര്‍ധരാത്രി വീട്ടില്‍ കയറി ചെല്ലുമോ? അര്‍ധരാത്രിയാണ് മനു ഫോണില്‍ വിളിച്ച് ഒരു സംഘം വീട് വളഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത്. പോലീസിനെ വിളിച്ചോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിട്ടുണ്ടെന്നും അവര്‍ പുറത്തുണ്ടെന്നും പറഞ്ഞു. എസ്.പി. ഓഫീസിലടക്കം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചു. എന്ത് പ്രകോപനമുണ്ടായാലും വീടിന് പുറത്തിറങ്ങരുതെന്നും അവരോട് പറഞ്ഞു. എന്നാല്‍ അല്പസമയത്തിന് ശേഷം കമ്പി വടി കൊണ്ട് വാതില്‍ തകര്‍ത്ത് സി.പി.എം. നേതാവും സംഘവും വീടിനകത്ത് കയറി അവരെ ആക്രമിക്കുകയായിരുന്നു. പോലീസ് ഇതിന് സഹായം ചെയ്തുനല്‍കിയെന്നും എം.എല്‍.എ. ആരോപിച്ചു.

Content Highlights: youth congress leaders attacked by cpm leader in kottayam thrikodithanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented