രഞ്ജിത് രാജൻ
മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പിള്ളി കരയില്‍ രാജ്ഭവന് വെട്ടിക്കാട്ട് വീട്ടില്‍ രഞ്ജിത് രാജ (37) നെയാണ് മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാള്‍. താത്കാലിക ജീവനക്കാരിയായിരുന്ന ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അതിക്രമം നടത്തിയതായി പരാതിയില്‍ പറയുന്നു. ഇവരുടെ ഫോട്ടോകള്‍ ബലമായെടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാലു വര്‍ഷത്തോളമായി ഭീഷണി തുടരുന്നു. പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എന്‍. സുമതി, ടി.കെ. കൃഷ്ണകുമാര്‍, എ.എസ്.ഐ. കെ.എം. സന്തോഷ് കുമാര്‍, എസ്.സി.പി.ഒ. മാരായ അനില്‍കുമാര്‍, മിഥുന് തമ്പി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..