പി.എം. ആർഷോ
കൊച്ചി: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന് ഡി.ജി.പി.ക്ക് പരാതി നല്കി. 2018-ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് ആര്‍ഷോയ്ക്ക് എതിരേ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിലവിലുണ്ട്.
കേസില്‍ ഹൈക്കോടതി വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നിസാമുദ്ദീന്റെ പരാതിയിന്മേല് ഹൈക്കോടതി ജാമ്യം റദ്ദാക്കി. കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം എസ്.പി.ക്ക് നിര്‍ദേശം നല്‍കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ആര്‍ഷോ ഒളിവിലാണെന്നാണ് പോലീസിന്റെ മറുപടിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തില്‍ വരെ പങ്കെടുത്ത ആര്‍ഷോയ്ക്ക് എതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
Content Highlights: youth congress complaint against sfi state secretary pm arsho
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..