ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ശങ്കർ
ചെന്നൈ: കാഴ്ചയില്ലാത്ത യുവാവിനെ സ്‌കൂളിനുസമീപം മദ്യവില്‍പ്പന നടത്തുന്നെന്ന് വിവരം നല്‍കിയതിന് പോലീസുകാര്‍ മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. പുതുക്കോട്ട ജില്ലയിലെ കവരപ്പട്ടി സ്വദേശി ശങ്കര്‍ (29)ആണ് ആക്രമണത്തിനിരയായത്.
സ്‌കൂളിനുസമീപം മദ്യവില്‍പ്പന നടക്കുന്ന വിവരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ശങ്കര്‍ വിളിച്ചറിയിക്കുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നയാള്‍ക്കുനേരെ അതിക്രമം നടത്തിയതിനാണ് മൂന്നു പോലീസുകാരുടെപേരില്‍ നടപടി.
ആശുപത്രിയില്‍ കഴിയുന്ന ശങ്കറിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് നടപടിക്കെതിരേ പ്രതിഷേധം വര്‍ധിച്ചു. സ്‌കൂളിനുസമീപം മദ്യം വില്‍ക്കുന്നുണ്ടെന്നും കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമാണ് പോലീസിനെ അറിയിച്ചതെന്നാണ് ശങ്കറിന്റേതായി പുറത്തുവന്ന വീഡിയോദൃശ്യത്തില്‍ പറയുന്നത്.
പരാതി നല്‍കിയ തന്നെ പോലീസ് എത്തി വീരളിമല സ്റ്റേഷനിലെത്തിച്ച് സമീപത്തെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. ആക്രമിച്ച പോലീസുകാരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നെന്ന് ശബ്ദംകൊണ്ട് തിരിച്ചറിയാനായി. മദ്യ വില്‍പ്പനയെക്കുറിച്ച് പരാതിപ്പെടാന്‍ ആരാണെന്നും 'നിങ്ങള്‍ക്ക് മദ്യം വില്‍ക്കണമെങ്കില്‍ അത് ചെയ്യൂ,' എന്നും പോലീസ് പറഞ്ഞു. തടിക്കഷണംകൊണ്ടാണ് തല്ലിയത്. എന്തിനായിരുന്നു ഉപദ്രവിച്ചതെന്നറിയില്ല. കൈകള്‍ മരത്തിനോടുചേര്‍ത്ത് ചുറ്റിയാണ് മണിക്കൂറോളം അടിച്ചത് -ശങ്കര്‍ പറയുന്നു.
വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുന്നെന്ന് പുതുക്കോട്ട പോലീസ് സൂപ്രണ്ട് നിഷ പാര്‍ഥിപന്‍ പറഞ്ഞു. വിരളിമല സബ് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: youth brutally attacked by police in tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..