പ്രതീകാത്മകചിത്രം| Photo: AFP
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് യുവതിയുടെ ആണ്‍സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. സംഭവത്തില്‍ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തില്‍ ഫെമില്‍ തോമസ്, മംഗലത്ത് ഇമ്മാനുവേല്‍ ജോസഫ്, ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേല്‍ മിഥുന്‍ സത്യന്‍ എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്.
ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ, പാലാ കുറിച്ചിത്താനം സ്വദേശിനിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായിരുന്ന യുവതിയെ പരിചയപ്പെടുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. യുവതി വിവരം ആണ്‍സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ്‍സുഹൃത്തും കൂട്ടാളികളും യുവാവിനെ ബന്ധപ്പെട്ടു. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു.
ചോറ്റിക്ക് സമീപം ബന്ധുവീട്ടിലെത്തുമ്പോള്‍ കാണാമെന്ന് സന്ദേശം ലഭിച്ചതനുസരിച്ച് യുവാവ് അവിടെ എത്തുകയായിരുന്നു. അവിടെ കാത്തുനിന്ന സംഘം ഇയാളെ മര്‍ദിച്ചെന്ന് പോലീസ് പറയുന്നു.വധശ്രമത്തിനാണ് കേസ്. പ്രതികളെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
Content Highlights: youth attacked for sending message to young lady
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..