ഡ്രൈഡേ ആഘോഷിക്കാൻ എം.ഡി.എം.എ; ഗ്രാമിന് മൂവായിരം വരെ വില, യുവാവ് അറസ്റ്റിൽ


അമ്പിലാറത്ത് ഷെഹസാദ്

കോഴിക്കോട്: ബിവറേജസ് അവധിദിവസങ്ങളിൽ ലഹരി വിതരണംചെയ്യുന്ന സംഘത്തിൽപ്പെട്ട യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗൺ പോലീസുംചേർന്ന് പിടികൂടി.

ദാവൂദ് ഭായ് കപ്പാസി റോഡിൽവെച്ച് പുറക്കാട്ടിരി അമ്പിലാറത്ത് ഷെഹസാദ് (28) നെയാണ് ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ് അറസ്റ്റുചെയ്തത്. പ്രതിയിൽനിന്ന്‌ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.50 ഗ്രാം മീഥൈൽ ഡയോക്സി മെത്താംഫിറ്റമിൻ പോലീസ് കണ്ടെടുത്തു.

ഗ്രാമിന് മൂവായിരം രൂപ ഈടാക്കിയാണ് എം.ഡി.എം.എ. വിൽപ്പനയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കാരണം പുറക്കാട്ടിരിയിൽ മയക്കുമരുന്ന് വിൽപ്പന സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമായതുകൊണ്ട് പുറക്കാട്ടിരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ജില്ലയുടെ മറ്റുഭാഗങ്ങളിൽ പിടിമുറുക്കിവരുകയാണ്.

കൂടുതൽ യുവാക്കളെ സിന്തറ്റിക് മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണ് അവധി ദിവസങ്ങളിൽ നഗരങ്ങളിൽ തമ്പടിച്ച് വിൽപ്പന നടത്തുന്നത്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചാൽ പോലീസിനും അധ്യാപകർക്കും പെട്ടെന്ന് അറിയാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചാണ് വിദ്യാർഥികളെയടക്കം കെണിയിൽ പെടുത്തുന്നത്.

പുറക്കാട്ടിരിയിൽ ലഹരിമാഫിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജും സംഘവും നടത്തുന്ന അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. സിറ്റി ക്രൈംസ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. കെ.ടി. ബിനിൽകുമാർ, സി.പി.ഒ. ടി.പി. ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Content Highlights: youth arrested with mdma Methyl​enedioxy​methamphetamine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented