അഖിൽ ജോർജ്
കായംകുളം: പൊതുമേഖലാ ബാങ്കിന്റെ കായംകുളം ശാഖയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പത്താംപ്രതി കണ്ണൂർ ഇരിട്ടി പുളിക്കൽ പഞ്ചായത്തിൽ കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജി (30)നെയാണ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്. ബെംഗളൂരുവിൽനിന്നു കായംകുളം സ്വദേശികൾക്കു കള്ളനോട്ടു നൽകിയ ഒമ്പതാം പ്രതി സുനീറിനൊപ്പമുള്ളയാളാണ് അഖിൽജോർജ്.
ബെംഗളൂരുവിൽനിന്നു 30 ലക്ഷം രൂപയുടെ കള്ളനോട്ടുവാങ്ങി കേരളത്തിൽ വിതരണംചെയ്തത് സുനീറും അഖിലും കൂടിയാണ്. ഇയാളെ പിടികൂടുന്നതിനായി ബെംഗളൂരുവിലും മറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, പിടിയിലായിരുന്നില്ല.
കഴിഞ്ഞദിവസം എറണാകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളിൽനിന്ന് ഇതുവരെ 2.74 ലക്ഷംരൂപയുടെ കള്ളനോട്ടു പിടിച്ചെടുത്തു. അഖിൽ ജോർജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
ഡിവൈ.എസ്.പി. അജയ്‌നാഥ്, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 27-നാണ് നിക്ഷേപിക്കാൻ കൊണ്ടുവന്ന നോട്ടിൽനിന്നു ബാങ്ക് ഉദ്യോഗസ്ഥർ കള്ളനോട്ട് കണ്ടെത്തിയത്.
Content Highlights: youth arrested in trying to deposit counterfeit notes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..