പോക്സോ കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, അറസ്റ്റില്‍


അറസ്റ്റിലായ ജിതേഷ്‌

കണ്ണൂര്‍: പോക്സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത യുവാവ് ജാമ്യത്തിലിരിക്കെ വീണ്ടും അറസ്റ്റില്‍. അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് തളിപ്പറമ്പ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി എസ്.എസ്. ജിതേഷാണ് പോലീസ് പിടിയിലായത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ 15 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതേ പെണ്‍കുട്ടിയെ ഈ മാസം 26-ന് ധര്‍മ്മശാലയില്‍ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പുതിയ കോസ്. പോക്സോ പ്രകാരമാണ് പുതിയ കേസും.



നേരത്തെ, കര്‍ശന വ്യവസ്ഥകളോടെയായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. പെണ്‍കുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടതാണെന്നും പെണ്‍കുട്ടി നിരന്തരമായി വിളിച്ചതിനെത്തുടര്‍ന്നാണ് താന്‍ വന്നതെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

Content Highlights: Youth arrested in POCSO case at kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented