വീട്ടില്‍ അതിക്രമിച്ച് കടന്ന് നിരവധി തവണ ബലാത്സംഗം ചെയ്തു, പോക്‌സോ കേസില്‍ 22കാരന്‍ അറസ്റ്റില്‍


അജിത്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ യുവാവിനെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത്ഭവനം വീട്ടില്‍ അജിത് (22) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.

2019 സെപ്റ്റംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള സമയത്താണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍വെച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞാണ് അജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്.

കഴിഞ്ഞമാസം 24-ന് കേസെടുത്ത പോലീസിന് അജിത് തമിഴ്‌നാട്ടിലാണുള്ളതെന്ന വിവരം കിട്ടി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ചായിരുന്നു അന്വേഷണം. ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട് ഉദുമല്‍പേട്ടയില്‍ കണ്ടെത്തിയ യുവാവിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

എസ്.സി.പി.ഒ.മാരായ അന്‍സാര്‍, ശിവപ്രസാദ്, സി.പി.ഒ.മാരായ ജയകൃഷ്ണന്‍, ബിജു, അജിത് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് നടത്തിയത്.


Content Highlights: rape, pocso, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented