സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ കലാപത്തിന് ആഹ്വാനം; എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍


1 min read
Read later
Print
Share

അറസ്റ്റിലായ സലീം | Photo: മാതൃഭൂമി

മലപ്പുറം: പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനംചെയ്ത കേസില്‍ യുവാവ് പിടിയിലായി. കുറ്റിപ്പുളി കരുവത്തില്‍ സലീമിനെ(32)യാണ് പോലീസ് അറസ്റ്റുചെയ്തത്.

ഏപ്രില്‍ 19-നാണ് കേസിനാസ്പദമായ സംഭവം. പ്രകോപനപരമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ് സലീമെന്ന് പോലീസ് പറഞ്ഞു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. മാരായ പി. സുനീഷ്‌കുമാര്‍, ഇ.എ. അരവിന്ദന്‍, എസ്.സി.പി.ഒ. അശോകന്‍, സി.പി.ഒ. മാരായ പി. അരുണ്‍, ഷമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Content Highlights: youth arrested in malappuram as call for riot after subair murder case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
onam bumper

1 min

കാറിലെത്തിയ യുവതി വാങ്ങിയത് രണ്ട് ഓണം ബമ്പര്‍ ടിക്കറ്റുകള്‍, പണം നല്‍കാതെ കടന്നു

Sep 21, 2023


prashob

1 min

ഭാര്യയുടെ 30 പവൻ സ്വർണവുമായി യുവാവ് മുങ്ങി; മൂന്ന് വർഷത്തിന് ശേഷം സ്വകാര്യസ്ഥാപനത്തിൽനിന്ന് പിടിയിൽ

Sep 21, 2023


thrissur bus molestation case

1 min

തൃശ്ശൂരില്‍ സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; 48-കാരന്‍ അറസ്റ്റില്‍

Sep 20, 2023


Most Commented