പ്രതി സൽമാൻ പാരിസ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് കരുതുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോട് കൂടിയാണ് പോലീസ് സല്‍മാനെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ വിദേശത്തായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights: youth arrested for morphing the image of a girl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..