വിശ്വജിത്ത്
കോട്ടയം: തട്ടുകടക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞുവന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് പോലീസ് പിടിയിലായി. കോട്ടയം പുതുപ്പള്ളി തച്ചുകുന്ന് വെട്ടിമറ്റം വീട്ടില്‍ വിശ്വജിത്തിനെ (19) ആണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്.െഎ. എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഒന്നാം പ്രതിയായ ഇയാളുടെ അച്ഛന് വിനോദ്, മറ്റൊരുപ്രതി പുതുപ്പള്ളി തച്ചുകുന്ന് തൊട്ടിയില്‍ അമിത്ത് അമ്പിളി(33) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. പുതുപ്പള്ളി കൈതേപ്പാലത്ത് തട്ടുകട നടത്തുന്ന സന്തോഷിനെ (49) യാണ് നാലംഗ സംഘം കമ്പിവടിക്ക് അടിച്ചുവീഴ്ത്തിയത്.
ചായ കിട്ടാന്‍ വൈകിയെന്നാരോപിച്ച് കടക്കാരനുമായി വാക്കേറ്റമുണ്ടാക്കി മടങ്ങിപ്പോയ സംഘം പിന്നീട് കമ്പിവടിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested for attacking hotel owner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..