അഭിനയിപ്പിച്ചത് വിശ്വാസവഞ്ചന നടത്തി; അശ്ലീല വെബ് സീരിസിന്റെ പ്രദർശനം തടയണമെന്ന് ഹർജി


മാതൃഭൂമി ന്യൂസ്

മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

കൊച്ചി: അശ്ലീല വെബ് സീരിസ് പ്ലാറ്റ് ഫോമായ യെസ്മയ്ക്കെതിരെ ഹൈക്കോടതിയിൽ യുവാവിന്റെ ഹർജി. സംവിധായികയ്ക്കും വെബ്സീരിസ് കമ്പനിക്കെതിരേയുമാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിശ്വാസ വഞ്ചന നടത്തിയാണ് വെബ് സീരിസിൽ അഭിനയിപ്പിച്ചത് എന്നാണ് ആരോപണം. അശ്ലീല വെബ് സീരിസിന്റെ പ്രദർശനം തടണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പരാതിക്കാരനായ യുവാവ് ഹർജിയിൽ ഉന്നയിക്കുന്നത്.



സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവ് പരാതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Content Highlights: youth approach high court against yessma ott platform


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented