അമേരിക്കയില്‍ പോകാന്‍ ബെംഗളൂരുവില്‍ കോഴ്സ് ചെയ്യണം, കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു


വൈശാഖൻ ഉണ്ണിത്താൻ

കൊല്ലം: എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റിലായി. കുന്നത്തൂര്‍ ഐവര്‍കാല കോട്ടയക്കുന്നത്ത് കോട്ടോളില്‍ ശങ്കരവിലാസത്തില്‍ വൈശാഖന്‍ ഉണ്ണിത്താന്‍ (35) ആണ് ബെംഗളൂരുവില്‍വെച്ച് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. അമേരിക്കയിലെ മിഷിഗണ്‍ ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് പെര്‍ഫോമിങ് സെന്റര്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞ് ഏജന്റായ ശബരിനാഥ് എന്നയാള്‍ വഴിയാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

അമേരിക്കയിലെ കമ്പനിയിലെ വിസയ്ക്കുവേണ്ടിയാണ് ഉദ്യോഗാര്‍ഥികള്‍ വൈശാഖന്‍ ഉണ്ണിത്താനെ സമീപിച്ചത്. അമേരിക്കയില്‍ പോകണമെങ്കില്‍ ബെംഗളൂരുവില്‍ ഒരു കോഴ്‌സില്‍ പങ്കെടുത്തു പാസാകണമെന്ന് ഇയാള്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഒരുലക്ഷം രൂപയാണ് കോഴ്‌സ് ഫീയായി വാങ്ങിയത്. കോഴ്‌സ് കഴിഞ്ഞശേഷം വിസയ്ക്കായി 25 ലക്ഷം രൂപ ബെംഗളൂരുവില്‍ െവച്ച് കൈപ്പറ്റുകയും ചെയ്തു.

വിസ വരുമ്പോള്‍ അറിയിക്കാം എന്നുപറഞ്ഞ് വിദ്യാര്‍ഥികളെ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. നാട്ടിലെത്തി പലതവണ ബന്ധപ്പെട്ടപ്പോഴും ഉടന്‍ അയച്ചുതരാം എന്ന മറുപടിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വ്യക്തി പോലീസില്‍ പരാതിനല്‍കിയത്. പോലീസ് നിരന്തരം പിന്തുടര്‍ന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ എ.അനൂബ്, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: crime, money fraud, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented