എക്‌സൈസ് സംഘത്തെകണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി; ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു


ലിജുമോന്‍ ജോസഫ്

ലിജുമോൻ ജോസഫ് | Photo: Mathrubhumi

ഏറ്റുമാനൂര്‍ : എക്‌സൈസ് സംഘത്തെകണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മാമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് (35) പിടിയിലായത്. കോട്ടയം സംക്രാന്തി-പേരൂര്‍ റോഡില്‍ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏറ്റുമാനൂര്‍ എക്‌സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടെ മാമ്മൂട് കവലയില്‍ വെച്ച് ഇയാളെ കണ്ടതിനെ തുടര്‍ന്ന് ചോദ്യംചെയ്തു.

ദേഹപരിശോധന ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി വിഴുങ്ങുകയായിരുന്നു.ഉടന്‍തന്നെ ഇത് പുറത്തെടുക്കാന്‍ എക്‌സൈസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.



കഞ്ചാവുപൊതി തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥത കാണിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു. ചെറിയ കടലാസ് പൊതികളിലുള്ള കഞ്ചാവും ഇയാളുടെ കൈയില്‍നിന്നു പിടിച്ചെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന്, കഞ്ചാവ് അടക്കമുള്ള കേസുകള്‍ നേരത്തേ ഇയാളുടെ പേരില്‍ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലുണ്ട്.

ഏറ്റുമാനൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സജിത്ത്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രജിത്ത് കെ, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ നാരായണന്‍, പ്രമോദ്, വിനോദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: youngman swallows cannabis in front of excise team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented