'താലി വലിച്ച് പൊട്ടിച്ചു, അച്ഛന്റെ അടുത്ത് അടക്കണം'; യുവ അഭിഭാഷകയുടെ ആത്മഹത്യ, ഭര്‍ത്താവ് പിടിയില്‍


ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു. 

Screengrab: Mathrubhumi News

കൊല്ലം: ചടയമംഗലത്ത് യുവ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ചടയമംഗലം സ്വദേശിനി ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭര്‍തൃപീഡനം കാരണമാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് സഹോദരന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഐശ്വര്യയുടെ ഡയറി കണ്ടെടുക്കുകയും ചെയ്തു. ഡയറിയില്‍ തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ഐശ്വര്യ കുറിച്ചിരുന്നു. ഒപ്പം ഭര്‍ത്താവില്‍നിന്നുള്ള പീഡനങ്ങളും വിവരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം അഭിഭാഷകനായ കണ്ണന്‍നായരെ കേസില്‍ കസ്റ്റഡിയിലെടുത്തത്.

തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും എന്നും ഉപദ്രവമാണെന്നും ഐശ്വര്യ ഡയറിയില്‍ കുറിച്ചിരുന്നു.

ഐശ്വര്യയുടെ ഡയറിയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ഇങ്ങനെ:-

'എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല.

ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.

എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം'.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: young woman lawyer aishwarya unnithan suicide in kollam husband in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented