വിവാഹമോചന നോട്ടീസ്; പിന്നാലെ യുവതി പത്താംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടി


ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ ഉപാസന റാവത്ത്(34) ആണ് പത്താംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

ഉപാസന | Photo Courtesy: Udayavani.com

ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് വിവാഹമോചനത്തിനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ ഉപാസന റാവത്ത്(34) ആണ് പത്താംനിലയിലെ ഫ്‌ളാറ്റില്‍നിന്ന് ചാടിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഉപാസനയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരിയും എട്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് വിവാഹമോചനം തേടി നോട്ടീസ് അയച്ചതെന്നും യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.



ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ കുറിപ്പിലുണ്ടായിരുന്നത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബുധനാഴ്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഭര്‍ത്താവായ നിഹറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വീഡിയോകള്‍ നിഹര്‍ ഹാജരാക്കിയതായി പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഉപാസന വഴക്കിടുന്നതും ശകാരിക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോകളാണ് ഭര്‍ത്താവ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകര്‍ത്തിയതെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാര്യയില്‍നിന്ന് നേരിടുന്ന ഉപദ്രവം കോടതിയില്‍ തെളിയിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം റെക്കോഡ് ചെയ്ത് സൂക്ഷിച്ചതെന്നാണ് നിഹര്‍ മറുപടി നല്‍കിയതെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: young woman commits suicide in bengaluru after receiving divorce notice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented