വിദ്യാര്‍ഥിനിക്കുമുമ്പില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍


അനന്തു അനിൽകുമാർ

തലയോലപ്പറമ്പ്: വിദ്യാര്‍ഥിനിക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ വടക്കുംഭാഗം ആശാലയത്തില്‍ അനന്തു അനില്‍കുമാറി(25)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. സംഭവം നടന്ന ഉടന്‍ പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് സ്‌കൂളിലേക്ക് ഓടി.അധ്യാപകരില്‍ ചിലര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ബൈക്കിലെത്തിയ ഇയാള്‍ കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സി.സി.ടി.വി. കാമറയില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലയോലപ്പറമ്പ് സി.ഐ. കെ.എസ്.ജയന്‍, എസ്.ഐ.മാരായ ടി.ആര്‍.ദിപു, പി.എസ്.സുധീരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


Content Highlights: Young men arrested for displaying nudity before student in Thalayolaparambu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented