കൊച്ചി നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ക്ക് പരിക്കേറ്റു


Photo: Screengrab From Mathrubhumi News

കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കളത്തിപ്പറമ്പ് റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. കൊച്ചി നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.

സൗത്ത് പാലത്തിന് സമീപം കളത്തിപ്പറമ്പ് റോഡില്‍ ഷോപ്പിങ് കോംപ്ലക്‌സിന് മുന്നില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം പ്രദേശത്ത് ഒരു ഓട്ടോ ഡ്രൈവര്‍ എത്തിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ കാറില്‍ എത്തിയ യുവാക്കളെ കളിയാക്കി പാട്ടു പാടി.

തുടര്‍ന്ന് കാറിലെത്തിയ യുവാക്കളും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതില്‍ ബൈക്കിലെത്തിയ യുവാക്കള്‍ ഇടപെടുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നുവെന്നാണ് വിവരം. കാറിലെത്തിയ മൂന്ന് പേരില്‍ ഒരാളാണ് കൊലപാതം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

Content Highlights: Young man stabbed to death in Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented