യുവതിയെ ശല്യംചെയ്‌തെന്ന് പരാതി: പോലീസിനെ കണ്ട് വീടിന്‌ മുകളില്‍നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു


വീഴ്ചയില്‍ കാലിനു പരിക്കുപറ്റിയതോടെ പോലീസിനെ ഭീഷണിപ്പെടുത്താനായി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

കൊട്ടിയം: യുവതിയെ ശല്യംചെയ്‌തെന്ന പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയിലൊളിച്ച യുവാവ് എടുത്തുചാടി കാലൊടിഞ്ഞു.

പോലീസിനെ ഭീഷണിപ്പെടുത്താന്‍ കത്തികൊണ്ട് കൈകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഉമയനല്ലൂര്‍ പേരയം വിനീത്ഭവനില്‍ വിനീതാണ് അറസ്റ്റിലായത്. വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പോലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു.

വീഴ്ചയില്‍ കാലിനു പരിക്കുപറ്റിയതോടെ പോലീസിനെ ഭീഷണിപ്പെടുത്താനായി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്നാല്‍ പോലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം അറസ്റ്റ് ചെയ്തു.

ഇയാളുടെ പേരില്‍ മറ്റ് രണ്ട് കേസുകള്‍കൂടി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റന്‍, എസ്.ഐ.മാരായ സുജിത് സി.നായര്‍, ഷിഹാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: young man's leg broken when he jumped from top of the house after seeing police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented