കോട്ടയം നഗരത്തിലെ ഓടയില്‍ യുവാവിന്റെ മൃതദേഹം; സംഭവം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപം


കോട്ടയം നഗരത്തിലെ ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ.

കോട്ടയം: നഗരമധ്യത്തിലെ ഓടയില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് പ്രദേശവാസിയായ ഗണേഷന്റേതാണെന്നും മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഓടയില്‍നിന്ന് കടുത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് ഇവിടെ പരിശോധന നടത്തിയത്. വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഡിവൈ.എസ്.പി. കെ.ജി. അനീഷ്, ഈസ്റ്റ് എസ്.എച്ച്.ഒ. യു.ശ്രീജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കില്‍ ഇരിക്കുന്നത് പതിവാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഈ കലുങ്കില്‍ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞുവീണ് മരണം സംഭവിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.


Content Highlights: young man's dead body from a drain in kottayam city

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented