തലയ്ക്കടിച്ച് കൊന്നു, കമ്പിവടി വായില്‍ കുത്തിക്കയറ്റി, ക്രൂരം; ഒളിവില്‍പോയ ബന്ധു പിടിയില്‍


കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി.

കൊല്ലപ്പെട്ട രമേശ്. Screengrab: Mathrubhumi News

ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ സമീപത്തെ വനമേഖലയില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.



സ്വത്ത് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

പ്രതിയായ സുരേഷ് സ്ഥിരംമദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാള്‍ മദ്യപാനം തുടര്‍ന്നു. കഴിഞ്ഞദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Content Highlights: young man killed by his relative in marayoor idukki accused in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented