പ്രതി ധനേഷ്
തൃശൂര്‍: തൃശൂര്‍ കുന്നത്തങ്ങാടിയില്‍ കടയില്‍ കയറി സ്ത്രീയുടെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് യുവാവ്. തുണിക്കടയില്‍ സ്ത്രീവേഷത്തില്‍ കയറിയ യുവാവ് കടയുടമയായ സ്ത്രീയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയായ വെളുത്തൂര്‍ സ്വദേശി ധനേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ കടയുടമ രമയെ ആശുപത്രിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ സ്ത്രീവേഷത്തില്‍ കടയിലെത്തിയ യുവാവ് രമയുടെ തലയ്ക്കടിച്ച് പരിക്കേര്‍പ്പിക്കുകയായിരുന്നു. രമയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ കീഴ്‌പ്പെടുത്തി. രണ്ട് ദിവസമായി ഇയാള്‍ കടയുടെ പരിസരത്ത് കറങ്ങി നടന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
മോഷണശ്രമമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ പശ്ചാത്തലവും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണുള്ളത്.
Content Highlights: young man entered the shop and hit woman with a hammer arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..