തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന് ഷോക്കേറ്റിരുന്നതായി പോലീസ്; നീങ്ങാതെ ദുരൂഹത


യുവാവ് എങ്ങനെ ഇവിടെ എത്തിയെന്നോ, മരണം എങ്ങനെയുണ്ടായെന്ന കാര്യത്തിലോ വ്യക്തതയില്ല

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ തോട്

കൊടുമണ്‍(പത്തനംതിട്ട): തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന് അനധികൃത വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റിരുന്നതായി പോലീസ്. തട്ടയില്‍ മങ്കുഴി പെട്രോള്‍ പമ്പിനെതിരേയുള്ള തോട്ടിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേല്‍ ആതിരഭവനില്‍ ആദര്‍ശിനെ (21) മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. ശരീരത്തുണ്ടായിരുന്ന പൊള്ളലേറ്റ പാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് സമീപത്തെ പുരയിടത്തിലെ വൈദ്യുത വേലിയില്‍നിന്നുള്ള ഷോക്കേറ്റതാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

കാട്ടുപന്നിയെ അകറ്റാന്‍വേണ്ടി വൈദ്യുതി പ്രവഹിപ്പിച്ചിരുന്ന വേലി ചാടിക്കടക്കുമ്പോള്‍ ഷോക്കേറ്റതായാണ് കൊടുമണ്‍ പോലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. യുവാവ് എങ്ങനെ ഇവിടെ എത്തിയെന്നോ, മരണം എങ്ങനെയുണ്ടായെന്ന കാര്യത്തിലോ വ്യക്തതയില്ല.

ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വൈദ്യുതവേലിയുള്ളത്. ഈ സ്ഥലം രണ്ട് പേര്‍ക്ക് കൃഷിക്കായി പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. വേലിയില്‍കൂടി വൈദ്യുതി കടത്തിവിട്ടതിന് സ്ഥലമുടമയുടേയും പാട്ടക്കാരുടേയും പേരില്‍ കേസുണ്ടാകുമെന്നാണ് സൂചന. ഫൊറന്‍സിക് സര്‍ജന്റെ മൊഴികൂടി എടുത്ത ശേഷം കേസില്‍ പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

വേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചശേഷം മൃതദേഹം അവിടെനിന്ന് മാറ്റി തോട്ടിലേക്ക് ഇട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. 10 മീറ്ററോളം അകലെയാണ് മൃതദേഹം കിടന്നിരുന്നത്. വേലിയില്‍നിന്ന് ഷോക്കേറ്റാല്‍ ഇത്രയും ദൂരം തെറിച്ചു പോകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് മൃതദേഹം തോട്ടില്‍ കൊണ്ടിട്ടതാണെന്ന് പോലീസ് വിലയിരുത്തുന്നത്. കെ.എസ്.ഇ.ബി.യില്‍നിന്നു ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

യുവാവിന് എന്തുപറ്റി ?

ഷോക്കേറ്റാണ് മരണമെങ്കിലും അതുണ്ടാകാനുള്ള സാഹചര്യം എങ്ങനെയുണ്ടായി എന്ന കാര്യത്തിലുള്ള ദുരൂഹത തുടരുകയാണ്. തിങ്കളാഴ്ച രാത്രി 9.30-ന് ശേഷമാണ് ആദര്‍ശ് വീട്ടില്‍നിന്നുപോയതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൃതദേഹം കണ്ടെത്തിയത്. ആദര്‍ശിന്റെ വീട്ടില്‍നിന്നു മൂന്നര കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിവിടം. ഇവിടെ ബന്ധുക്കള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഷോക്കേല്‍ക്കാന്‍ തക്ക സാഹചര്യമെന്താണെന്നതാണ് ദുരൂഹത കൂട്ടുന്നത്.

വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കുന്നതല്ല വൈദ്യുതവേലി

പുരയിടത്തെ മൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വയറുവലിച്ച് കണക്ഷന്‍ കൊടുക്കുന്നതല്ല വൈദ്യുതവേലി. അത്തരമൊന്ന് സ്ഥാപിക്കണമെങ്കില്‍ ആദ്യം അതത് ജില്ലകളിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കണം. അവരുടെ പരിശോധനയില്‍ നൂറു ശതമാനം കൃത്യത രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ അനുമതി കിട്ടൂ. വീട്ടിലെ പ്ലഗ്ഗില്‍ നിന്ന് പള്‍സ് ജനറേറ്റര്‍ എന്ന ഉപകരണം വഴിയാണ് വേലിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന വൈദ്യുതിക്ക് വോള്‍ട്ടേജ് കുറവായിരിക്കും. മൃഗങ്ങളെ അകറ്റുക എന്ന ലക്ഷ്യത്തിന് ഈ വോള്‍ട്ടേജ് മതിയാകും. മെയിന്‍ ലൈനില്‍ നിന്ന് നേരിട്ട് കൊടുക്കുന്ന കണക്ഷനുകളിലാണ് അപകടമരണങ്ങളുണ്ടാവുന്നത്.


Content Highlights: young man death in kodumon pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented