മനു
പാറശ്ശാല: കോഴിയിറച്ചി വില്‍പ്പനകേന്ദ്രത്തില്‍ കോഴിയെ ജീവനോടെ തോലുരിച്ച് ഇറച്ചിക്കഷണങ്ങളാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. പാറശ്ശാലയ്ക്കുസമീപം ചെങ്കവിള അയിര കുഴിവിളാകം പുത്തന്‍ വീട്ടില്‍ മനു(36)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞയാഴ്ച കൊല്ലങ്കോടിനു സമീപത്തെ കോഴിക്കടയില്‍ കോഴിവാങ്ങുവാനെത്തിയയാളാണ് ഇയാള്‍ ജീവനോടെ കോഴിയുടെ തൊലി ഉരിച്ചുമാറ്റി ഇറച്ചിക്കഷണങ്ങളാക്കുന്നത് കണ്ടത്.
യാതൊരു മനസ്സാക്ഷിയുമില്ലാതെ, ചിരിച്ചുകൊണ്ട് ഇയാള്‍ ചെയ്യുന്ന ക്രൂരത മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തുടര്‍ന്ന് കൊല്ലങ്കോട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു
Content Highlights: Young man arrested-cruelty-to-hen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..