കൊച്ചിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം  പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍


വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലം|Screen grab Mathrubhumi News

കൊച്ചി: ഇളംകുളത്ത് വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്പതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.

വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആസം സ്വദേശികളാണെന്ന പേരിലാണ് ഇവര്‍ ഇവിടെ താമസിച്ചത്. എന്നാല്‍ രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.



റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. വാടക രേഖയിൽ നൽകിയ അഡ്രസും തെറ്റായിരുന്നുവെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവർ നൽകിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പോലീസ്.

ഒരു വീടിന്റെ ഭാഗം മാത്രം വാടകയ്‌ക്കെടുത്ത് ദമ്പതികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചത്. രണ്ടുപേരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികള്‍കൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: Young lady's dead body found in kochi ilamkulam home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented