രാശി
മേട്ടുപ്പാളയം: വനിതാഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മേട്ടുപ്പാളയം കാട്ടൂര്‍ കാമരാജ് നഗറിലെ രാശി രംഗരാജാണ് (27) മരിച്ചത്. പി.ജി. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കവേയാണ് മരണം. വ്യാഴാഴ്ച രാവിലെ വീടിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ പഠിക്കാനായി കയറിയെന്നും വൈകീട്ടുവരെ കാണാതായതോടെ വിളിക്കാന്‍ ചെന്നപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടതെന്നും അമ്മ ഡോ. ചെന്താമര പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
2020-ല്‍ എം.ബി.ബി.എസ്. പാസായതിനുശേഷം പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനായുള്ള മുന്നൊരുക്കത്തിലായിരുന്നു. ആറുമാസംമുമ്പാണ് മേട്ടുപ്പാളയം സ്വദേശി അഭിഷേകുമായി വിവാഹം കഴിഞ്ഞത്. പഠനത്തിനായി മൂന്നുമാസമായി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. നീറ്റ് പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്തുവെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേട്ടുപ്പാളയം നഗരസഭയില്‍ കുത്തിയിരിപ്പുസമരം നടത്തി.
ആര്‍.ഡി.ഒ. രവിചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..