തൻസിയ
കോഴിക്കോട്: യുവഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലില്‍ വീട്ടില്‍ തന്‍സിയ(25)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.
സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് ഫ്‌ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ കമിഴ്ന്നുകിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പോലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ മൃതദേഹം സ്വദേശമായ കണിയാമ്പറ്റയിലേക്ക് കൊണ്ടുപോയി. തന്‍സിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പോലീസ് അറിയിച്ചു.
ഭര്‍ത്താവ്: താമരശ്ശേരി പുത്തന്‍വീട്ടില്‍ ഫരീദ് (ബിസിനസ്). പിതാവ്: പരേതനായ ഷൗക്കത്ത്. മാതാവ്: ആമിന. സഹോദരങ്ങള്‍: ആസിഫ് അലി, അന്‍സിത.
Content Highlights: young lady doctor death kozhikode
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..