പ്രതീകാത്മക ചിത്രം/PTI
കോയമ്പത്തൂര്‍: നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ ഭാര്യ നല്കിയ പരാതിയിലാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം സ്വദേശിയായ 32-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന പരാതിയില്‍ യുവാവിന്റെ സഹോദരങ്ങള്‍ക്കെതിരേയും മാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവും 27-കാരിയും 2020 ഒക്ടോബറിലാണ് വിവാഹിതരായത്. വിവാഹസമയത്ത് 51 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ പലവിധ കാരണങ്ങള്‍ പറഞ്ഞ് യുവാവ് ഭാര്യയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി.
ഭാര്യയ്ക്ക് മുഖക്കുരു ഉണ്ടെന്നും അതിനാല്‍ ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞിരുന്നത്. ഇക്കാര്യം യുവതി ഭര്‍തൃമാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. സ്ത്രീധനമായി പുതിയ വീട് നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും ആവശ്യം.
ഇതിനുശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നതായും തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നിര്‍ബന്ധപൂര്‍വ്വം വിവസ്ത്രയാക്കിയ ശേഷമാണ് യുവാവ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല, ഭര്‍ത്താവും ഇയാളുടെ കുടുംബാംഗങ്ങളും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഉപദ്രവത്തെ തുടര്‍ന്ന് യുവതി ശനിയാഴ്ച കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനുപിന്നാലെയാണ് സെന്‍ട്രല്‍ ഓള് വുമന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേയും ഇയാളുടെ മാതാപിതാക്കള്‍, ഇളയ സഹോദരന്, സഹോദരി എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Content Highlights: young engineer arrested for threatening wife with obscene photos and dowry harassment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..