കര്‍ഷകദിനാചരണത്തിന് എത്തിയില്ല, അന്വേഷിച്ചപ്പോള്‍ കൃഷി ഓഫീസര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍


അനുരൂപ്

കട്ടപ്പന: കട്ടപ്പന കൃഷിഭവനിലെ ഓഫീസര്‍ തിരുവനന്തപുരം വെള്ളായണി ഇക്താര എം.ജെ. അനുരൂപ് (32)നെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് അനുരൂപ് താമസിക്കുന്ന ഇടുക്കി കവലയിലെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന സംഘാടകനായ കൃഷി ഓഫീസര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അന്വേഷണം നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയോടെ കൃഷി ഓഫീസറെ കാണാനില്ലെന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികെനിന്നു ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മൊബൈല്‍ ഫോണില്‍നിന്നു അവസാനമായി വിളിച്ചത് ഭാര്യയെയാണെന്നു സൂചനയുണ്ട്. മാരക കീടനാശിനിയുടെ കുപ്പിയും പോലീസ് വീടിനുള്ളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സ്വകാര്യബാങ്കിലെ മാനേജരായിരുന്ന അനുരൂപ് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. ഡേറയാണ് ഭാര്യ. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: young agricultural officer found dead at home police suspects suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented