ഒരു പിക്കപ്പ്‌വാന്‍ മുഴുവന്‍ ലഹരി വസ്തുക്കള്‍; മൊത്തവിതരണക്കാരന്‍ പിടിയില്‍


അറസ്റ്റിലായ വിഷ്ണു മഹേഷ്

വളാഞ്ചേരി: മുപ്പതുലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവിതരണക്കാരന്‍ പിടിയില്‍. പാലക്കാട് എളമ്പുലാശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.

ലഹരിക്കെതിരേയുള്ള 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിശോധനയില്‍ വളാഞ്ചേരി മേഖലയില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കിടയില്‍ നിരവധി ചില്ലറവില്‍പ്പനക്കാര്‍ പിടിയിലായിരുന്നു. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ വില്‍പ്പന. ഇക്കൂട്ടരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷ്ണു മഹേഷ് അറസ്റ്റിലായത്.



ഒരു പിക്കപ്പ്‌വാന്‍ നിറയെ നിരോധിത ലഹരി ഉത്പന്നങ്ങളുമായാണ് ഇയാള്‍ പിടിയിലായത്. വാനില്‍ മുപ്പത് വലിയ ചാക്കുകളിലായി 45,000 പായ്ക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി 12,200 പായ്ക്കറ്റ് 'കൂള്‍' എന്ന പുകയില ഉത്പന്നവുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, എസ്.ഐ. അബ്ദുല്‍ അസീസ്, എസ്.സി.പി.ഒ. പദ്മിനി, ക്ലിന്റ് ഫെര്‍ണാണ്ടസ്, ആന്‍സണ്‍ എന്നിവരും തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: yodhavu anti drugs campaign kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented