പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചു; കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ


കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തിയിരുന്നു.

അനൂജ കെ. ജോസി

കൊച്ചി: തിങ്കളാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22) യുടെ മൃതദേഹമാണ് ഏലൂർ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിച്ചു.

ഇതിനിടെ യുവതിയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ പുഴയിൽ വീണതായി സംശയമുയർന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത്‌ മൃതദേഹം കണ്ടത്. അനൂജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. അവിടെ നിന്ന് അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. ടെസി ജോസഫ് ആണ് മാതാവ്. സഹോദരി തനൂജ. സംസ്‌കാരം നടത്തി.

Content Highlights: womens body found in muttar river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented