യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; 3 വയസ്സുകാരന്റെ ശരീരം അമ്മയുടെ ദേഹത്ത് കെട്ടിയനിലയില്‍


Photo: Screengrab/ Mathrubhumi news

തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞായിരുന്നു ഹസ്ന പോയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു.

പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയായിരുന്നു ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവി ശക്തി കുറവുമുള്ള കുട്ടിയാണ്. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കുന്നംകുളം പോലീസ് അന്വേഷിച്ചു വരികയാണ്.

Content Highlights: women suicide with her kid- dead body found in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented