KSRTC ബസില്‍ അടുത്തിരുന്ന യാത്രക്കാരിയെ കടന്നുപിടിച്ചു, യുവതി ബഹളംവച്ചു; 55-കാരന്‍ അറസ്റ്റില്‍


രാജു

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ 55-കാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജുവിനെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി.



ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: women molested in ksrtc bus, accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented