വിവാഹദിനത്തില്‍ യുവതിയ്ക്ക് നിര്‍ബന്ധിത കന്യകാത്വ പരിശോധന; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരേ കേസ്


പ്രതീകാത്മക ചിത്രം/PTI

ജയ്പുർ: രാജസ്താനിലെ ജയ്പുരിൽ 24കാരിയായ യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതായി പരാതി. ഭർത്താവിന്റെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ യുവതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ഭിൽവാരയിൽ വെച്ച് മേയ് 11നായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ ആദ്യദിവസം തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു. പരിശോധനയിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും മേയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് നടന്ന 'ഖാപ് പഞ്ചായത്തി'ൽ തന്റെ കുടുംബത്തോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടതായാണ് പരാതി.

വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

''ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവർ ചർച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മർദ്ദിക്കുകയായിരുന്നു". യുവതി പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ബാഗോർ എസ്.എച്ച്.ഒ. അയ്യൂബ് ഖാൻ പറഞ്ഞു. ഐ.പി.സി. വകുപ്പുകള്‍
498എ, 384, 509, 120 ബി പ്രകാരമാണ് ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Content Highlights: women forced to take Virginity Test, Family Asked To Pay ₹ 10 Lakh -Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented