ബിനു ജോസ്
കോട്ടയം: കരാറുകാരനിൽനിന്ന് പതിനായിരംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എൻജിനീയറെ വിജിലൻസ് അറസ്റ്റുചെയ്തു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ചങ്ങനാശ്ശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസിനെ(55) ആണ് കിഴക്കൻമേഖലാ വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകിയ പണവും ഇവരിൽനിന്ന് പിടിച്ചെടുത്തു. രണ്ടരലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതിനാണ് പതിനായിരംരൂപ കൈക്കൂലി വാങ്ങിയത്. 2017-ൽ ലിഫ്റ്റ് ഇറിഗേഷൻ ജോലികൾക്കായി കരാറുകാരനിൽനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയിരുന്നു. ജോലികൾ പൂർത്തീകരിച്ചതിനെത്തുടർന്ന് തുക തിരികെ ആവശ്യപ്പെട്ട് കരാറുകാരൻ അപേക്ഷ നൽകി. പലതവണ ഓഫീസിൽചെന്നെങ്കിലും തുക നൽകിയില്ല. ഇതിന് കൈക്കൂലിയും ആവശ്യപ്പെട്ടു. തുടർന്നാണ് കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയത്.
കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. കെ.വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, സജുദാസ്, അനുപ ജി., യതീന്ദ്രകുമാർ, ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ തോമസ് ജോസഫ്, ബിജു കെ.ജി. തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: women engineer caught taking bribe from contractor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..