Photo: Mathrubhumi
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലെ ഖാനിലാണ് സംഭവം. മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിനു സമീപമാണ് തലയോട്ടിയുള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ പോലീസ് എയിംസ് ട്രോമ സെന്ററിലേക്ക് പരിശോധനയ്ക്കയച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
മാസങ്ങള്‍ക്കു മുമ്പാണ് അഫ്താബ് പൂനാവാലയെന്ന യുവാവ് കാമുകി ശ്രദ്ധ വാല്‍ക്കറിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. അതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് ഡല്‍ഹിയില്‍ സമാനമായ അടുത്ത കൊലപാതകം.
Content Highlights: womans body parts including skull found in plastic cover in delhi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..