പ്രതീകാത്മക ചിത്രം | Photo: PTI
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളി തടാകക്കരയില്‍ ആണ്‍സുഹൃത്തിനൊപ്പമെത്തിയ യുവതിയെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണംതട്ടിയ ഹോംഗാര്‍ഡിനെ പോലീസ് അറസ്റ്റുചെയ്തു.
തടാകത്തില്‍ പട്രോളിങ് നടത്താന്‍ ബെംഗളൂരു നഗരസഭ നിയമിച്ച ഹോംഗാര്‍ഡായ മഞ്ജുനാഥ് റെഡ്ഡിയാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നെത്തിയ അര്‍ഷ ലത്തീഫിന്റെ (25) പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അര്‍ഷ ആണ്‍സുഹൃത്തിനൊപ്പം കുന്ദനഹള്ളി തടാകക്കരയിലെത്തിയത്. മഞ്ജുനാഥ് പോലീസ് ചമഞ്ഞെത്തി ഇരുവരുടെയും ചിത്രങ്ങളെടുക്കുകയും ഇവിടെ ഇരിക്കാന്‍ അനുമതിയില്ലെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 1000 രൂപ തന്നാല്‍ പോകാന്‍ അനുവദിക്കാമെന്നും പറഞ്ഞു.
തുടര്‍ന്ന് ഓണ്‍ലൈനായി പണം അയച്ചു. പിന്നീട് മഞ്ജുനാഥിന്റെ പെരുമാറ്റത്തിനെതിരേ അര്‍ഷ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തടാകക്കരയില്‍ അനുവാദമില്ലാതെ രണ്ടുപേര്‍ ഇരുന്നതിന് പണം ഈടാക്കാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് ട്വീറ്റില്‍ ചോദിച്ചു.
മഞ്ജുനാഥിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയെ ടാഗ് ചെയ്താണ് അര്‍ഷ ട്വീറ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് കമ്മിഷണര്‍ ഇടപെട്ട് മഞ്ജുനാഥിനെ അറസ്റ്റുചെയ്യുകയായിരുന്നു.
Content Highlights: woman who was in park with boyfriend threatened and extorted money, homeguard arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..