പുരുഷന്മാര്‍ക്ക് ആലിംഗനം നല്‍കി കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍; കവരുന്നത് സ്വര്‍ണവും മൊബൈലും


ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്‍കി.

പ്രതീകാത്മക ചിത്രം. photo: AP

മുംബൈ: വയോധികരായ പുരുഷന്‍മാര്‍ക്ക് ആലിംഗനം നല്‍കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ മോഷ്ടിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ഗീത പട്ടേലിനെയാണ് മലാഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ വയോധികരെ കൊള്ളയടിക്കാന്‍ ഇവര്‍ മുമ്പും സമാനരീതി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

72 വയസ്സുള്ള മലാഡ് സ്വദേശിയില്‍നിന്ന് ഒരുലക്ഷംരൂപ വിലമതിക്കുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ഇപ്പോള്‍ ഇവരുടെ അറസ്റ്റ്. ഷോപ്പിങ്ങിനുശേഷം വയോധികന്‍ ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ഓട്ടോ കൈകാണിച്ച് നിര്‍ത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടര്‍ന്ന് കയറാനുള്ള സമ്മതവും നല്‍കി. ഒരു കെട്ടിടത്തിനുമുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നത്.



വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന്, മലാഡ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവി അധാനെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ മീരാ ഭയന്ദറില്‍നിന്നാണ് ഗീതയെ പിടികൂടിയത്. ചാര്‍കോപ്പ്, മലാഡ്, ബോറിവ്ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നയാളാണ് ഗീതയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Content Highlights: woman who hugged elderly to steal valuables arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented