പ്രതീകാത്മക ചിത്രം | മാതൃഭൂമി
അഞ്ചാലുംമൂട്(കൊല്ലം): യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. പ്രാക്കുളം ചരുവില്‍ പടിഞ്ഞാറ്റതില്‍ റജീന(47)യെയാണ് കഴിഞ്ഞ 12 മുതല്‍ കാണാതായത്. സിങ്കപ്പൂരില്‍ ജോലിചെയ്തിരുന്ന റജീന നാട്ടില്‍ അവധിക്കുവന്നശേഷം തിരിച്ചുപോകേണ്ട ദിവസമാണ് കാണാതായത്.
രാവിലെ വീട്ടില്‍നിന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകുന്നെന്നു പറഞ്ഞാണ് ഇറങ്ങിയത്. ഭര്‍ത്താവ് ജോണ്സണ് അഞ്ചാലുംമൂട് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ എത്തിയതും തിരിച്ചിറങ്ങുന്നതും നിരീക്ഷണ ക്യാമറയില്‍നിന്ന് കണ്ടെത്തിയിരുന്നു.
ഫോണ്‍ ലൊക്കേഷന്‍ മുഖാന്തരം നടത്തിയ അന്വേഷണത്തില്‍ അന്ന് കൊല്ലത്ത് എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. വിവരം ലഭിക്കുന്നവര്‍ 0474-2552682, 94979 47134 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.
Content Highlights: woman went missing from anjalumoodu kollam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..